ലോക കാവ്യ ദിനത്തോട് അനുബന്ധിച്ച് “കവിത പത്തായം നിറ” പരിപാടി നടത്തപ്പെട്ടു March 21, 2024 വായന പൂർണ്ണിമയുടെയും മാർത്തോമ്മാ കോളേജ് മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക കാവ്യ ദിനത്തോട് (മാർച്ച് 21) അനുബന്ധിച്ച് കവിത പത്തായം നിറ പരിപാടി നടത്തപ്പെട്ടു. കോളേജിലെ വിദ്യാർത്ഥിനികളുടെ കവിതകളും തദ്ദേശീയരായ വ്യക്തിത്വങ്ങളുടെ കവിതകളും ലോക കാവ്യദിനത്തിൽ അവതരിപ്പിച്ചു. കവിതയുടെ ആസ്വാദനവും വിലയിരുത്തലും വിമർശനങ്ങളും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു. കവിതാ അവതരണ മൽസരത്തിൽ കുമാരി ആര്യാ സോമൻ്റെ 'ചിന്ത' എന്ന കവിത സമ്മാനാർഹമായി . മാർത്തോമ്മാ കോളേജ് ഹിന്ദി വിഭാഗം അദ്ധ്യാപിക ഡോ: ഗായത്രി സ്വാഗതം അറിയിച്ച യോഗത്തിൽ ഇ.വി.നാരായണൻ (ചീഫ് കോ-ഓർഡിനേറ്റർ വായനാ പൂർണ്ണിമ) പ്രാരംഭ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ശ്രീമതി ഷെറിൻ റ്റി എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലയാള വിഭാഗം അദ്ധ്യാപകൻ ജിജു ജോൺ വൈ .യുടെ കൃതജ്ഞതയോടെ പരിപാടി അവസാനിച്ചു.