കരിയർ ഗൈഡൻസ് ക്യാമ്പ് പാസ്‌വേഡ് 2023-24 January 24, 2024 സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും ജില്ലാ ന്യൂനപക്ഷ സെല്ലിന്റയും പെരുമ്പാവൂർ മർത്തോമ വനിതാ കോളേജിന്റെയും ഇന്റേർണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെയും കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് സെല്ലിന്റെയും മൂവാറ്റുപുഴ നിർമലഗിരി കോളേജ് മൈനൊരിറ്റി സെല്ലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാർത്തോമാ വിമൻസ് കോളേജിൽ വെച്ച് ഏകദിന സൗജന്യ വ്യക്തിത്വവികസന കരിയർ ഗൈഡൻസ് ക്യാമ്പ് "പാസ്‌വേഡ് 2023 -24" സംഘടിപ്പിക്കപ്പെട്ടു. ബിരുദതലത്തിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വികസനമാണ് പാസ്‌വേഡ് 2023_24കൊണ്ട് ലക്ഷ്യമിടുന്നത് . ഈ യോഗത്തിൽ കുന്നത്തുനാട് താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ മഹേഷ്‌ .ബി അധ്യക്ഷത വഹി ക്കുകയും ബഹുമാനപ്പെട്ട പെരുമ്പാവൂർ MLA എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം നിർവഹിക്കുകയും . കോളേജ് പ്രിൻസിപ്പൽ dr.ഷെറിൻ ടി എബ്രഹാം , IQAC കോർഡിനേറ്റർ dr.വീനീത് കുമാർ , കരിയർ ഗൈഡൻസ് പ്ലേസ്സ്‌മെന്റ് സെൽ കോർഡിനേറ്റർ dr.ജിജോ ജയരാജ്‌ ,സ്റ്റുഡന്റ് കോർഡിനേറ്റർ കുമാരി ഫാത്തിമ ബിൻഹൻ തുടങ്ങിയവർ സംസാരിച്ചു . വിദ്യാർഥികളിൽ കരിയർ സംബന്ധിച്ച അവബോധവും സിവിൽ സർവീസ് അടക്കമുള്ള ഉന്നത സർക്കാർ സർവീസുകൾ നടത്തുന്ന മത്സര പരീക്ഷളിൽ വിജയം നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഈ പ്രോഗ്രാമിന് സാധിച്ചു .