എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പണി പൂർത്തീകരിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം March 26, 2024 കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പണി പൂർത്തീകരിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം ഇന്ന് ബഹുമാനപ്പെട്ട പെരുമ്പാവൂർ മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. ബിജു ജോൺ ജേക്കബ്, എൻ എസ് എസ് എറണാകുളം ജില്ല കോർഡിനേറ്റർ ശ്രീ. ജോബിൻ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ കടുവാൾ നിവാസിയായ ശ്രീമ. ജയ സി. എ. യ്ക്ക് കൈമാറി. ഈ പ്രവർത്തനത്തിൽ ആദിയോടന്തം സഹകരിച്ച എല്ലാവരോടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു.