സെമിനാർ-നാലു വർഷ ബിരുദ കോഴ്‌സിൻ്റെ അവസരങ്ങളും സാധ്യതകളും April 23, 2024 2024 - 25 അക്കാദമിക വർഷം മുതൽ കേരളത്തിൽ നിലവിൽ വരുന്ന നാലുവർഷ ബിരുദത്തിൻ്റെ ഭാഗമായി കോട്ടയം എംജി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ ഒരു സെമിനാർ പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് 2024 ഏപ്രിൽ 23 ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് നടത്തപ്പെടുന്നു.നാലു വർഷ ബിരുദത്തിൻ്റെ സാധ്യതകളെയും അവസരങ്ങളെയും ചർച്ച ചെയ്യുന്ന പ്രസ്തുത സെമിനാർ പ്രധാനമായും പ്ലസ്ടു പരീക്ഷ എഴുതി ഉപരിപഠനത്തിനായി അന്വേഷിക്കുന്ന വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഉദ്ദേശിച്ചിട്ടുള്ളതാണ്. ഡോ : ബിജു പുഷ്പൻ(സിൻഡിക്കേറ്റ് മെമ്പർ, കോട്ടയം. ),ഡോ: സുമേഷ് എ.എസ് (ഓണേഴ്സ് ബിരുദ കമ്മറ്റി റെഗുലേറ്ററി ചെയർമാൻ, എം.ജി യൂണിവേഴ്സിറ്റി , കോട്ടയം. ) എന്നിവർ നേതൃത്വം നൽകും.

Orientation Programme