ലോക പരിസ്ഥിതിദിനാഘോഷംപെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ് നം. 57ൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനാഘോഷങ്ങൾ നടത്തി.പെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജിലെ എൻ. എസ്. എസ്. യൂണിറ്റ് നം. 57ൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനാഘോഷങ്ങൾ നടത്തി. ഇതിൻ്റെ ഭാഗമായി കോളേജ് പ്രിൻസിപ്പൽ ഡോ: ലത പി. ചെറിയാൻ കോളേജ് ക്യാമ്പസ്സിൽ ഫലവൃക്ഷതൈകൾ നട്ട് ലോക പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിൻ്റെ ദൂഷ്യഫലങ്ങളെ കുറിച്ചും, അത് ക്യാമ്പസ്സിൽ നിന്നും പരിസരങ്ങളിൽ നിന്നും നീക്കം ചെയ്യുന്നതിനായി കുട്ടികൾ പ്രയത്നിക്കണമെന്നും പ്രിൻസിപ്പൽ ഓർമ്മിപ്പിച്ചു. ഈ വർഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഒരു എൻ. എസ്. എസ്. വോളൻ്റിയർ ഒരു തൈ നടുക എന്ന 'സഫലം 2025' പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസേഴ്സ്, വോളൻ്റിയേഴ്സ്, അദ്ധ്യാപകർ, വിദ്യാർത്ഥിനികൾ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.