വിജ്ഞാനോത്സവം 2024 @ മാർത്തോമാ കോളേജ് ഫോർ വിമെൻ, പെരുമ്പാവൂർ July 1, 2024
മാർത്തോമാ കോളേജ് ഫോർ വിമെൻ, പെരുമ്പാവൂരിൽ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഉദ്ഘാടനം കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലർ പ്രൊഫ: ഡോ: പി ജി ശങ്കരൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ശ്രീമതി. ഷെറിൻ ടി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. നാലു വർഷ ബിരുദ പ്രോഗ്രാമുകളെക്കുറിച്ച് കോളേജ് തല നോഡൽ ഓഫീസർ ഡോ. സുജോ മേരി വർഗീസ് വിശദീകരിച്ചു. കൈകൾ ബന്ധിച്ചു വേമ്പനാട്ട് കായൽ നീന്തിക്കടന്ന് ലോക റെക്കോർഡ് കരസ്ഥമാക്കിയ കുമാരി. വൈഗ സുമേഷ് നെ ചടങ്ങിൽ ആദരിച്ചു. ഐ ക്യു എ സി കോ-ഓർഡിനേറ്റർ ഡോ: വിനീത് കുമാർ കെ., കോളേജ് ട്രഷറർ ശ്രീ. പി. കെ. കുരുവിള, സെൻറ് പോൾസ് മാർത്തോമ പള്ളി വികാരി റവ: ബിജോയ് എം. ജോൺ, വായനപൂർണിമ ചീഫ് കോ-ഓർഡിനേറ്റർ ശ്രീ. ഇ. വി. നാരായണൻ, പെരുമ്പാവൂർ മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. ബിജു ജേക്കബ് ജോൺ, ആശ്രം എൽപി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. റോയ് ജോർജ്, വാർഡ് കൗൺസിലർ ശ്രീ. നൗഷാദ് കെ. ബി., പി.ടി.എ. പ്രതിനിധി ശ്രീ. അനിൽ കുമാർ എസ്. പി., വിദ്യാർത്ഥിനി പ്രതിനിധി കുമാരി. സ്നേഹ ഭാനു മേനോൻ, കോളേജ് യൂണിയൻ സ്റ്റാഫ് പ്രതിനിധി ഡോ: മേൽവി ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും കായിക താരങ്ങളെയും ചടങ്ങിൽ അനുമോദിച്ചു.