ലഹരി വിരുദ്ധ പരിപാടികൾക്ക് തുടക്കംകുറിച്ചു October 11, 2022 മാർത്തോമ്മാ കോളജ് ഫോർ വിമൺ പെരുമ്പാവൂർ നാഷണൽ സർവ്വിസ് സ്കീം,ലഹരി വിമുക്ത ക്ലബ്,എൻ.സി.സി. എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിപാടികൾക്ക് തുടക്കംകുറിച്ചു. ഇതിനോടനുബന്ധിച്ചു നടത്തിയ ലഹരി വിരുദ്ധ പദയാത്രയുടെ ഉത്ഘാടനം പെരുമ്പാവൂർ MLA Adv. എൽദോസ് കുന്നപ്പള്ളി നിർവ്വഹിച്ചു. മയക്കു മരുന്നിനെതിരെയുള്ള കേരളത്തിന്റെ ഈ മഹാ പോരാട്ടത്തിൽ ഓരോ വിദ്യാർത്ഥിനിയും പങ്കു ചേരണമെന്ന് MLA പറഞ്ഞു.കോളജിൽ നിന്നും പുറപ്പെട്ട് പെരുമ്പാവൂർ ടൗൺ വഴി പോയ പദയാത്രയിൽ നൂറോളോം NSS വോളന്റിയേഴ്സും,NCC കേടറ്റ്സും,അദ്ധ്യാപകരും പങ്കെടുത്തു.കോളജ് ട്രഷറാർ ശ്രീ. പി.കെ.കുരുവിള, ഡോ.ലിസി ചെറിയാൻ,ഡോ.ബിജു ജേക്കബ് തോമസ്സ്, ഡോ. അനുപമ.പി., ഡോ. മെൽവിൻ ചാണ്ടി,സെറിൻ അന്നാ സാം, ഡോ.സംഗീതാ റേച്ചൽ കോരുത്, എന്നിവർ പ്രസംഗിച്ചു.കേരള സർക്കാരിന്റെ ലഹരി വിമുക്ത കേരളം എന്ന പരിപാടിയുമായി സഹകരിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ ,മത്സരങ്ങൾ,അവബോധ പ്രവർത്തനങ്ങൾ എന്നിവ നടത്തപ്പെടുമെന്ന് പ്രിൻസിപ്പാൾ ഡോ.സുജോ മേരി വർഗ്ഗീസ് അറിയിച്ചു.