മാർത്തോമാ വനിതാ കോളേജും പെരുമ്പാവൂർ കെഎസ്ആർടിസിയും ചേർന്ന് പരിസ്ഥിതി ദിനം ആചരിച്ചു June 6, 2022 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാർത്തോമാ വനിത കോളേജ് എൻഎസ്എസ് യൂണിറ്റും ഐ ക്യു എ സി യും ചേർന്ന് പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വൃക്ഷത്തൈകൾ നട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. സുജോ മേരി വർഗീസ്, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. അനുപമ പി., എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. മെൽവി ചാണ്ടി, ശ്രീമതി റോഷിൻ റ്റി റോയ്, കെഎസ്ആർടിസി സൂപ്രണ്ട് ശ്രീമതി മിനി വർഗീസ്, എ ടി ഒ ശ്രീ. ജയകുമാർ, ഇൻസ്പെക്ടർമാരായ ശ്രീ. സുനിൽ ജോസഫ്, ശ്രീ. സോമൻ, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.