“പ്രജയിൽ നിന്ന് പൗരനിലേക്ക് : ഭരണഘടനയെ മുൻനിർത്തി ഒരു ആശയ സംവാദം” December 13, 2023 പെരുമ്പാവൂർ മർത്തോമ വനിതാ കോളേജിന്റെ ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിന്റെയും, ഐക്യു എ സി യുടെയും നേതൃത്വത്തിലും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടുകൂടിയും "പ്രജയിൽ നിന്ന് പൗരനിലേക്ക് : ഭരണഘടനയെ മുൻനിർത്തി ഒരു ആശയ സംവാദം" എന്ന വിഷയത്തിൽ ഒരു ഏകദിന സെമിനാർ നടത്തുകയുണ്ടായി. കോളേജ് പ്രിൻസിപ്പാൾ ശ്രീമതി. ഷെറിൻ ടി. എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യ അതിഥിയായി പങ്കെടുത്തു കൊണ്ട് ക്ലാസുകൾക്ക് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പാൾ ശ്രീമതി. ഷെറിൻ ടി. എബ്രഹാം, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനകീയ ക്യാമ്പയിൻ കൺവീനർ ശ്രീ. അഭിലാഷ് അനിരുദ്ധൻ, മേഖല പ്രസിഡന്റ് ശ്രീ. പി.പി. രാജൻ, മേഖല സെക്രട്ടറി ശ്രീ. പി. ശ്രീകുമാർ, മാർത്തോമാ ഇലക്ട്രൽ ലിറ്റർസി ക്ലബ് കോഡിനേറ്റർ ഡോ. ജിജോ ജയരാജ്, സ്റ്റുഡന്റ് കോഡിനേറ്റർ കുമാരി. വിസ്മയ കെ. വി. എന്നിവർ പ്രസംഗിക്കുകയുണ്ടായി. വിഷയ സംബന്ധമായ ചർച്ചകൾക്ക് ഡോ. സെബാസ്റ്റ്യൻ പോൾ മറുപടി നൽകി.