മലയാളം വകുപ്പിനെക്കുറിച്ച് …..
മലയാളിക്ക് മലയാള ഭാഷ അവരുടെ ജീവശ്വാസത്തോളം ആത്മബന്ധം ഉള്ള ഘടനയാണ്. പ്രതികരണത്തിന്റെയും സ്വീകരിക്കലിന്റെയും , അടയാളപ്പെടുത്തലിന്റെയും , പ്രതിഷേധത്തിന്റെയും സ്വാഭാവികമായൊരു ജൈവികബന്ധം മലയാളിക്ക് തന്റെ മാതൃഭാഷയായ മലയാളത്തോടുണ്ട്. മലയാള ഭാഷാ- സാഹിത്യ പഠനം മലയാളിയുടെ സ്വത്വാന്വേഷണത്തിന്റെ തന്നെ ഭാഗമായി നിലനിൽക്കുന്നതുമത്രേ
മലയാള സാഹിത്യ പഠനം പൊതുവായ കോഴ്സായി ഇവിടെ അഭ്യസിച്ചു വരുന്നു. കോളജിന്റെ സ്ഥാപക വർഷമായ 1983 മുതൽ തന്നെ മലയാളം അധ്യയനത്തിന്റെ ഭാഗമായി നിലവിൽ വന്ന വിഭാഗമാണ്.
വിരമിച്ച അധ്യാപകർ
ഡോ: ഗീത മേരി മാത്യൂസ് 1983 – 2016
മിസ്: സാലി തോമസ് 1991- 2018