ഗസ്റ്റ് അദ്ധ്യാപക ഒഴിവ്- വാക് ഇന്‍ ഇന്റര്‍വ്യൂ

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്- വാക് ഇന്‍ ഇന്റര്‍വ്യൂ April 22, 2026

പെരുമ്പാവൂര്‍ മാര്‍ത്തോമാ വനിതാ കോളേജില്‍ മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, എന്നീ വിഷയങ്ങളിലെ ഗവണ്‍മെന്റ് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേയ്ക്ക് നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ (13/05/2026 തീയതിയില്‍ ബോട്ടണി 9.30 A.M., ഇക്കണോമിക്‌സ് 11 A.M., സുവോളജി 2 P.M., 14/05/2026 തീയതിയില്‍ കെമിസ്ട്രി 9.30 A.M., ഫിസിക്സ് 11 A.M., മാത്തമാറ്റിക്സ് 2 P.M.) പങ്കെടുക്കുന്നതിന് വേണ്ടി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അദ്ധ്യാപക ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍, കോളേജ് വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് മെയ് 12-ാം തീയതിക്കകം യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9446438500 website:www.marthomacollege.ac.in (വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. )

പ്രൊഫ.(ഡോ.) ലത പി ചെറിയാന്‍ പ്രിന്‍സിപ്പാള്‍


Download Application Form