ചെങ്ങന്നൂർ ഗോർഡൻ ബൂട്ട് ഫുട്ബോൾ അക്കാദമി പ്രഥമ മാർത്തോമാ ട്രോഫി ജേതാക്കൾ November 29, 2024 പെരുമ്പാവൂർ മാർ തോമ്മാ വനിതാ കോളജിൻ്റെ ആഭിമുഖ്യത്തിൽ സ്പോർട്സ്ഹുഡ് ഫുട്ബാൾ അക്കാദമിയുമായി ചേർന്നു സ്കൂൾ പെൺകുട്ടികൾക്കായിട്ടുള്ള പ്രഥമ ഫുട്ബോൾ ടൂണ്ണമെൻ്റ് പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ശ്രീ. പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. ഗോർഡൻ ബൂട്ട് ഫുട്ബോൾ അക്കാദമി, ചെങ്ങന്നൂർ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം സ്പോർട്സ്ഹുഡ് പെരുമ്പാവൂരും മൂന്നാം സ്ഥാനം ഹോളി ഹോസ്റ് ആലുവയും കരസ്ഥമാക്കി. സമ്മാനദാനം പ്രശസ്ത ഫുട്ബോൾ താരം നിതിൻ ബാബു , കേളേജ് പ്രിൻസിപ്പാൾ ഡോ. ലത പി ചെറിയാൻ, കേളേജ് ട്രഷറർ ശ്രീ. പി കെ കുരുവിള, പെരുമ്പാവൂരിലെ മുൻകാല ഫുട്ബോൾ താരങ്ങളും ചേർന്ന് നിർവഹിച്ചു.