പ്രകൃതി ജലത്തിനായി എന്നതാണു് ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കുന്ന ആശയം. അതു സഫലമാകണമെങ്കിൽ , തെല്ലെങ്കിലും സാധ്യമാകണമെങ്കിൽ മനുഷ്യൻ പ്രകൃതിക്കായ്
(Man FOR Nature) എന്നത് ഓരോരുത്തരുടെയും ജീവിതരീതിയാകണം. ബഹുഭൂരിപക്ഷം പേരും ഇന്നു ജീവിക്കുന്നത്, ഞാൻ എന്റെ വിശ്വാസത്തിനുവേണ്ടി, പാർടിക്കുവേണ്ടി, മതത്തിനുവേണ്ടി, ജാതിക്കോ ഉപജാതിക്കോ വേണ്ടി , മുന്നണിക്കവേണ്ടി, സംഘടനയ്ക്കു വേണ്ടി എന്നിങ്ങനെ ചിന്തിച്ചാൽ അവസാനമെത്തി നില്ക്കുന്നത് ഞാൻ എനിക്കു വേണ്ടിയെന്നും മറ്റുള്ളതും മറ്റുള്ളവരുമെല്ലാം എനിക്കുവേണ്ടി നിലകൊള്ളണം എന്ന ആഗ്രഹത്തിലുമാണ്.
പ്രപഞ്ച – പ്രകൃതിയുടെ നിലനില്പിലാണ് മനുഷ്യപ്രകൃതിയുടെ നിലനില്പ്.
മനുഷ്യൻ പ്രകൃതിക്കുവേണ്ടി – ഞാൻ പ്രകൃതിക്കു വേണ്ടി –  എന്നതാകണം നമ്മുടെ ചിന്താരീതിയും പ്രവർത്തന രീതിയും !
അങ്ങനെ പ്രതിജ്ഞയെടുത്ത് ജീവിക്കാനാകുമോയെന്നതാണ് ഓരോ വ്യക്തിയോടുമുള്ള വെല്ലുവിളി , പ്രകൃതി സ്നേഹികളാകെ നേരിടുന്ന വെല്ലുവിളി !
(ജിസ്മോൻ തോമസ് , എൽ .എസ് .എസ് പ്രോഗ്രാം ഓഫീസർ മാർത്തോമ്മാ കോളജ് ഫോർ വുമൺ , പെരുമ്പാവൂർ)
          ജലദിന സെമിനാറിൽ പ്രോഗ്രാം ഓഫീസർ ജിസ്മോൻ തോമസ്, ഡോണാ ,ജോമോൾ ബാബു , അശിത ബഷീർ എന്നിവർ സംസാരിച്ചു. ജലസംരക്ഷണ പ്രതിജ്ഞ പ്രോഗ്രാം എൻ. എസ് .എസ്സ് ഓഫീസർ വോളന്റിയർ സെക്രട്ടറി മാരായ ഷഹബാനത്ത് , അമി ലിയാനാ എന്നിവർ ചേർന്ന് ചൊല്ലിക്കൊടുത്തു.