എക്സൈസ് ഡിപ്പാർട്ട്മെൻറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച വിമുക്തി 2018 സെമിനാറും വനിതാ ദിനാഘോഷ പ്രസംഗ മത്സരവും കോളജ് അങ്കണത്തിൽ നടത്തപ്പെട്ടു. സെമിനാറിൽ പെരുമ്പാവൂർ റേഞ്ച് ഓഫീസർ എൽദോ സാർ നേതൃത്വം നൽകി . പ്രസംഗ മത്സരത്തിൽ കോമേഴ്സ് വിഭാഗത്തിലെ തസ്നി, മാത്തമാറ്റിക്സ് വിഭാഗത്തിലെ ജോമോൾ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ക്യാഷ് പ്രൈസ് നേടുകയും ചെയ്തു