സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ നഗരസഭയും താലൂക്ക് ആശുപത്രിയും മാർത്തോമ്മാ വനിതാ കോളജിലെ നാഷ്ണൽ സർവ്വീസ് സ്കീം യുണിറ്റും സംയുക്തമായി ജീവിതശൈലി രോഗനിയന്ത്രണ പരിപാടിയായി ക്യാൻസർ ബോധവൽക്കരണ റാലിയും സർവ്വേയും നടത്തി. നൂറോളം കുട്ടികൾ പങ്കെടുത്ത റാലി കോളജ് അങ്കണത്തിൽ നിന്ന് ഡോ.ലിസി ചെറിയാൻ ഫ്ലഗോഫ് ചെയ്തു. ഗവൺമെന്റ ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പെക്ട്ടർ ഡോ. രാജേഷ്. ഡോ. ശ്രിജിത്ത് ,ഡോ. ദിവ്യ എന്നിവർ സന്നിഹിതരായിരുന്നു.പ്രോഗ്രാം  ഓഫിസർ ജിസ്മോൻ തോമസ് സ്വാഗതം ആശംസിച്ചു. പെരുമ്പാവൂർ ആശുപത്രി അങ്കണത്തിലെത്തിയ റാലിയെ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രിമതി. സതി വിജയനും ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻന്റെയും സാന്നിധ്യത്തിൽ ആശുപത്രി സൂപ്രണ്ടും ജീവനക്കാരും സ്വീകരിച്ചു. നഗരസഭയിലെ ആയിരത്തിൽ പരം കടകൾ സന്ദർശിച്ച് ബോധവൽക്കണം നടത്തുവാനും വിവര ശേഖരണം നടത്തുവാനും കുട്ടികൾക്ക് സാധിച്ചു.