• +91 484 2522723
  • mtcwpbr@yahoo.in
  • Mar Thoma College for Women, Perumbavoor, Kerala – 683542
  • News

    യാത്രയയപ്പു സമ്മളനം

    മാർ തോമ്മാ വനിത കോളേജിൽ മുപ്പതോളം വർഷങ്ങൾ സേവനം അനുഷ്ടിച്ചു വിടവാങ്ങുന്നു കോളേജിന്റെ പ്രിൻസിപ്പൽ ഡോ. ലിസി ചെറിയാൻ, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ആനി കുരിയൻ കെ, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം അംഗങ്ങൾ ശ്രീമതി. സോഫി ഈശോ, ശ്രീമതി എം. പി . മോളി എന്നിവർക്കായി യാത്രയയപ്പു സമ്മളനം നടത്തുകയുണ്ടായി.  മാർ തോമ്മാ ഈവൻഗേലിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി റെവ.ജോർജ് എബ്രഹാം അദ്യക്ഷത വഹിച്ച യോഗത്തിൽ  കോളേജ് മാനേജർ അഭിവന്ദ്യ ഡോ. യുയാക്കിം മാർ കുറിലോസ്‌ എപ്പിസ്കോപ്പ തിരുമേനി മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. ചടങ്ങിൽ  അഡ്വ. എൻ സി മോഹനൻ: ചെയർമാൻ ടെൽക് , മുൻ എം എൽ എ അഡ്വ സജു പോൾ, മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.സതി ജയകൃഷ്ണൻ, വാർഡ് കൗൺസിലർ ശ്രീ മോഹൻ ബേബി  കോളേജ് ട്രഷറർ അഡ്വ ഫിലിപ്പ് മാത്യു, ശ്രീ ഷാജി കുരിയൻ, ശ്രീ സി ജെ എൽദോസ്, ഡോ ഏലിയാമ്മ സജി വര്ഗീസ്, ശീമതി എം .ജെ .ജയശ്രീ, ശ്രീ ജോർജ് വര്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കോളേജ് ഗെവേർണിംഗ് കൌൺസിൽ മെംബേർസ്, പി ടി എ മെംബേർസ്, രക്ഷാകർത്തകൾ, അദ്ധ്യാപക-അനദ്ധ്യാപകർ, വിദ്യാർത്ഥിനികൾ പങ്കെടുത്ത യോഗത്തിൽ അഭിവന്ദ്യ ഡോ. യുയാക്കിം മാർ കുറിലോസ്‌ എപ്പിസ്കോപ്പ തിരുമേനി വിടവാങ്ങീ പോകുന്ന സ്റ്റാഫുകൾക്ക് മാനേജ്മെന്റിന്റെയും പി ടി എ യുടെയും ഉപഹാരങ്ങൾ നൽകുകയുണ്ടായി